!!
Sunday, August 28, 2011
Monday, August 8, 2011
നിയമത്തിനു എത്ര മുഖങ്ങള്‍?!
ഉറ്റ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി ഒരു ദിവസത്തെ പരോള്‍ പോലും അനുവദിക്കാതെ ജാമ്യമില്ലാ തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ അബ്ദുല്‍ നാസര്‍ മഅ്ദനി തന്‍റെ നിരപരാധിത്വം തെളിയിച്ചു പുറത്തു വന്നപ്പോഴേയ്ക്കും നീണ്ട ഒമ്പത് വര്ഷം കഴിഞ്ഞിരുന്നു.
മലമൂത്ര വിസര്‍ജ്ജനത്തിലൂടെ ബോംബുപുറത്തെടുക്കുമെന്നു പേടിച്ചിട്ടായിരിക്കാം ജയില്‍ സെല്ലിലെ കക്കൂസില്‍ പോലും ക്ലോസ്‌ഡ് സര്‍ക്യുട്ട് കേമറ സജ്ജീകരിച്ച കര്‍ണാടകയിലെ ജയിലില്‍ ഒരു വര്‍ഷത്തിലധികമായി കഴിയുന്ന മഅ്ദനി വീണ്ടും അവിടെയെത്തിയത് ഒരു വിചാരണ തടവുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം കസ്റ്റഡിയിലുള്ള പ്രതിയുടെ മൊഴികള്‍ തെളിവായി സ്വീകരിക്കില്ലെന്കിലും ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ മഅ്ദനിയെ കേസ്സില്‍ കുടുക്കാന്‍ ഒരു പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍
നിന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ തെളിവ് കണ്ടെത്തിയത്
ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യയില്‍ മഅ്ദനിയെപ്പോലെ നിരവധി നിരപരാധികളായ ചെറുപ്പക്കാര്‍ വര്‍ഷങ്ങളോളമായി ഇതേ പോലെ നീതി നിഷേധിക്കപ്പെട്ടു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ജയിലുകളില്‍ പീഡനങ്ങള്‍ സഹിച്ചു കഴിയുന്നുണ്ട്.
അതെ സമയം അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള വിദഗ്ധ ചികിത്സയ്ക്കെന്ന പേരില്‍ നക്ഷത്രസൗകര്യമുള്ള സ്വകാര്യാശുപത്രിയില്‍ സുഖവാസത്തിലാണിന്ന്. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ഒരാള്‍ക്ക് വന്‍കിട സ്വകാര്യ ആശുപത്രിയില്‍ ചികിത്സലഭ്യമാക്കുന്നത് ആദ്യമാണത്രേ!
ഒരു വര്‍ഷത്തെ തടവിനു ശിക്ഷിക്കുന്നവര്‍ക്ക് അനുവദിച്ച 45 ദിവസത്തെ പരോള്‍ കൂടാതെ 30 ദിവസത്തെ അധിക പരോളും കൂടി ചിലവഴിച്ചതിനു ശേഷം കഴിഞ്ഞവ്യാഴാഴ്ച ഉച്ചയ്ക്കാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പിള്ള മടങ്ങിയെത്തിയത്. പിള്ളയ്ക്ക് വിദഗ്ധചികിത്സ ലഭ്യമാക്കണമെന്ന മകള്‍ ബിന്ദു ബാലകൃഷ്ണന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു ഉത്തരവ് മിന്നല്‍വേഗത്തില്‍ നടപ്പിലാക്കാന്‍ ഭരണപക്ഷത്തിന്റെ ശക്തമായ ചരടുവലികള്‍ നടന്നതിന്റെ സൂചനകളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജയില്‍ പുള്ളിയായ പിള്ളയെ നേരിട്ടു പോയി സന്ദര്ശിക്കുകയും ശിക്ഷ ഇളവുമായി ബന്ടപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്തത്.
അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ നിയമം അതിന്റെ വഴിക്ക് പോയിട്ടു പോലുമില്ലെന്നും പിള്ളയും മഅ്ദനിയും ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ രണ്ടു മുഖങ്ങളാണ് തുറന്നു കാട്ടുന്നതെന്നും ഇരുവരുടെയും കേസ്സുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. കള്ളക്കേസില്‍ കുടുക്കിയ മഅ്ദനിക്ക് ജാമ്യം പോയിട്ട് പരോള്‍ തന്നെ കിട്ടണമെന്കില്‍ കഠിനമായ അസുഖം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കോടതി നേരിട്ട് ഇടപെടുമ്പോള്‍ മാത്രമാണ്.
ഇന്ത്യയിലെ ഭരണ സംവിധാനത്തിലും പോലീസിലും മറ്റ് ഔദ്യോഗിക ഏജന്സികളിലും വര്ദ്ധിച്ചുവരുന്ന കാവിവത്കരണത്തിലൂടെ നമ്മുടെ രാജ്യത്തെ നീതിവ്യവസ്ഥയ്ക്കുംജനാധിപത്യ സംവിധാനത്തിനും ലജ്ജാകരവും ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യവുമമായ നിരവധി സംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മഹിമകള്‍ പാടിപ്പറഞ്ഞു നടക്കുന്നവര്‍ക്ക് ഇതൊക്കെ എത്രകാലം കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കും.
(Gulf Madhyamam 08 Aug 11)
Monday, July 18, 2011
എന്‍തോട്ട് .....: ഇതോ 'ഇസ്ലാഹീ' പ്രസ്ഥാനം..??
എന്‍തോട്ട് .....: ഇതോ 'ഇസ്ലാഹീ' പ്രസ്ഥാനം..??: "മുസ്ലിം സംഘടനകളെ കൊണ്ട് നിന്നു തിരിയാന്‍ ഇടമില്ലാത്ത സംസ്ഥാനമാണ് നമ്മുടെ കൊച്ചുകേരളം. മാതൃ സംഘടനകളും , അവയുടെ പോഷക ഘടകങ്ങളും , സന്നദ്ധ സേവന ..."
Saturday, January 22, 2011
കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനമായ ജനുവരി 30ന് സോളിഡാരിറ്റി സംസ്ഥാനത്ത് ഭീകരവിരുദ്ധദിനമായി ആചരിക്കും. സംഝോത, മാലേഗാവ്, അജ്മീര്‍, വരാണസി, മക്ക മസ്ജിദ് തുടങ്ങി രാജ്യത്തെ നടുക്കിയ ഒട്ടേറെ ബോംബ്‌സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നും സ്‌ഫോടനങ്ങള്‍ നടത്തുന്നതിനുവേണ്ട പണം നല്‍കിയത് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്‌കുമാര്‍ ആണെന്നും പാക് ചാരസംഘടനയായ ഐ.എസ്.ഐയും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധങ്ങളും സ്വാമി അസിമാനന്ദ വെളിപ്പെടുത്തിക്കഴിഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച സംഘ്ഭീകരത ചരിത്രത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് വെളിവാക്കപ്പെട്ടത്. നിരപരാധികളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഭരണകൂടം സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് സംഘ്ഭീകര സംഘടനകളാണെന്ന് വ്യക്തമായിട്ടും നിസ്സംഗത നടിക്കുകയാണ്. ഗാന്ധി ഘാതകരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ ജനുവരി 30-ന് സംസ്ഥാനത്തെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച സംഘ്ഭീകരത ചരിത്രത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് വെളിവാക്കപ്പെട്ടത്. നിരപരാധികളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഭരണകൂടം സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് സംഘ്ഭീകര സംഘടനകളാണെന്ന് വ്യക്തമായിട്ടും നിസ്സംഗത നടിക്കുകയാണ്. ഗാന്ധി ഘാതകരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ ജനുവരി 30-ന് സംസ്ഥാനത്തെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Subscribe to:
Posts (Atom)