Saturday, January 22, 2011


കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനമായ ജനുവരി 30ന് സോളിഡാരിറ്റി സംസ്ഥാനത്ത് ഭീകരവിരുദ്ധദിനമായി ആചരിക്കും. സംഝോത, മാലേഗാവ്, അജ്മീര്‍, വരാണസി, മക്ക മസ്ജിദ് തുടങ്ങി രാജ്യത്തെ നടുക്കിയ ഒട്ടേറെ ബോംബ്‌സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നും സ്‌ഫോടനങ്ങള്‍ നടത്തുന്നതിനുവേണ്ട പണം നല്‍കിയത് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്‌കുമാര്‍ ആണെന്നും പാക് ചാരസംഘടനയായ ഐ.എസ്.ഐയും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധങ്ങളും സ്വാമി അസിമാനന്ദ വെളിപ്പെടുത്തിക്കഴിഞ്ഞു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച സംഘ്ഭീകരത ചരിത്രത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് വെളിവാക്കപ്പെട്ടത്. നിരപരാധികളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഭരണകൂടം സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് സംഘ്ഭീകര സംഘടനകളാണെന്ന് വ്യക്തമായിട്ടും നിസ്സംഗത നടിക്കുകയാണ്. ഗാന്ധി ഘാതകരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ ജനുവരി 30-ന് സംസ്ഥാനത്തെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.