Sunday, July 25, 2010


മുഖ്യമന്ത്രിയുടെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നത്: ടി.ആരിഫലി

കോഴിക്കോട്: കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും അതിനെ തടഞ്ഞുനിര്‍ത്തുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിലോമപരവും അദ്ദേഹത്തിന്റെ പദവിക്ക്
നിരക്കാത്തതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി. കോഴിക്കോട്
വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ കാലങ്ങളായി ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന മുദ്രാവാക്യമാണ്
മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവുമായ വി.എസ്
അച്യൂതാനന്ദന്‍ ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്ത് വംശഹത്യക്ക് മുമ്പ്
നരേന്ദ്രമോഡിയും സംഘപരിവാറും സമാനമായ പ്രചാരണങ്ങളാണ് ഗുജറാത്തില്‍ നടത്തിയിരുന്നത്.
സമൂഹത്തില്‍ മതപരമായ വേര്‍തിരിവും മതവിദ്വേഷവും വളര്‍ത്തുന്ന തരത്തിലാണ്
മുഖ്യമന്ത്രി സംസാരിച്ചിരിക്കുന്നത്. തീവ്രവാദത്തിനെതിരെ സമുദായത്തിനകത്ത്
നടക്കുന്ന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ഇത് ഉതകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പൊതുസമൂഹത്തെ അവിശ്വസിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. സി.പി.എം ഇറക്കുന്ന ഹിന്ദുത്വ കാര്‍ഡ് കളിയുടെ ഭാഗമാണ് ഈ
പ്രസ്താവന. അടുത്ത കാലത്തായി സി.പി.എം സ്വീകരിച്ച മൃദുഹിന്ദുത്വ രാഷ്ട്രീയ ലൈന്‍
കൂടുതല്‍ തീവ്രമായ രീതിയിലേക്ക് അവര്‍ കൊണ്ടു പോകുന്നതിന്റെ ഭാഗമാണിത്.
സമൂഹത്തെ മതപരമായി വിഭജിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സി.പി.എമ്മിന്റെ അടവുകള്‍ സംസ്ഥാനത്തിന് ദുരന്തങ്ങള്‍ മാത്രമേ സമ്മാനിക്കുകയുള്ളു. സി.പി.എം പോലുള്ള
പ്രസ്ഥാനം വര്‍ഗീയ സ്വഭാവത്തിലുള്ള പ്രചാരണം ഏറ്റെടുക്കുമ്പോള്‍ അങ്ങേയറ്റത്തെ
ജാഗ്രതയോടെ കാര്യത്തെ സമീപി്ക്കാന്‍ പൊതുസമൂഹം ബാധ്യസ്ഥമാണ്. വര്‍ഗീയ
ധ്രുവീകരണത്തിനുള്ള എല്ലാ ശ്രമങ്ങളേയും ഒറ്റക്കെട്ടായി ചെറുത്തു
തോല്‍പ്പിക്കേണ്ടതുണ്ടെന്നും ടി.ആരിഫലി പറഞ്ഞു.

Thursday, July 22, 2010

"അയ്യപ്പന്‍റെ ആമ്മ നെയ്യപ്പം ചുട്ടു "



ഇന്ന് സമൂഹത്തില്‍ എന്ത് വിപത്തുകള്‍ ഉണ്ടായാലും അതിനെ ആഘോഷ മാക്കുന്ന ചാനലുകാര്‍ ...
അന്ന് ഉണ്ടായിരുന്നെങ്കില്‍ ....!!!
"അയ്യപ്പന്‍റെ ആമ്മ നെയ്യപ്പം ചുട്ടു "

Thursday, July 15, 2010

From Email.....


ആദ്യ രാത്രി.

ഈ രാത്രി ഇരുട്ടറയുടെതാണ്.... നിറങ്ങള്‍ക്ക് പകരം ഇരുട്ട് കൊണ്ട് ചായം മുക്കിയ അറ. കല്ല്‌ കൊണ്ടും ചെളി കൊണ്ടും ഭദ്രമാക്കിയ മേല്‍ക്കൂര.... പ്രകാശ പ്രസരണമോ വായു സഞ്ചാരമോ ഇല്ലാത്ത ചെറു മുറി. പാമ്പുകളും പുഴുക്കളും സംഘത്തോടെ അതിഥികളാകുന്ന അതിഥി മന്ദിരം. ഉറ്റവരും ഉടയവരും കൊണ്ട് ചെന്നാക്കുന്ന അനാഥാലയം.... ശരീരം വെള്ള കൊണ്ട് പൊതിയപ്പെട്ട നീ തനിച് കിടക്കേണ്ട ഭവനം..... ഇവിടേക്ക് എത്തിച്ചവര്‍ പിന്തിരിഞ്ഞു നടക്കുന്നത് കാതോര്‍ത്തു കേള്‍ക്കാന്‍ മാത്രം വിധി നിന്നെ സമ്മതിക്കുന്ന മാളം.

ഇവിടെയത്രേ ആദ്യ രാത്രി യാഥാര്ത്യമാകുന്നത്. വിരഹ ദുഖത്തിന്റെ ,പ്രയാസത്തിന്റെ,വിഹ്വലതയുടെ ആദ്യ രാത്രി.... ഖബറിന്റെ ഘനാന്ധകാരത്തില്‍ നാമൊറ്റക്ക്...ആരോരുമില്ലാതെ...

ഇവിടെ സുഖ ദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ഭാര്യയില്ല. മനം കുളിര്‍പ്പിക്കാന്‍ മക്കളില്ല. തലോടി ആശ്വസിപ്പിക്കാന്‍ ഉമ്മയില്ല. നെടുവീര്‍പ്പിടാന്‍ ഉപ്പയില്ല. ആഘോഷിക്കാന്‍ കൂട്ടുകാരില്ല. സല്ലപിക്കാന്‍ സഹയാത്രികരില്ല.

കുഴിമാടം വരെ അനുഗമിച്ചവര്‍ , മക്കള്‍ ,സഹോദരങ്ങള്‍, അയല്‍വാസികള്‍ നമ്മെ ഇരുട്ടറയില്‍ തള്ളി ഭൌതിക വ്യവഹാരങ്ങളില്‍ മുഴുകും . നാമൊ ഒരതാണിക്ക് വേണ്ടി ചുറ്റുപാടും കണ്ണോടിക്കും...

അതോടെ നാം പുഴുക്കള്‍ക്ക് വിഭവമാകും. ഇഴജന്തുക്കള്‍ നമ്മില്‍ കയറിയിറങ്ങും. ബാക്ടീരിയകലാല്‍ ജീര്‍ന്നിക്കും. .. ഇതോടെ എല്ലാത്തിനും പരിസമാപ്തിയായോ. ഇല്ല. ഇത് അനന്തമായത് അനുഭവിക്കുന്നതിന്നു മുന്‍പുള്ള ഒരു ഘട്ടം മാത്രം.

ഗര്‍ഭസ്ഥ ശിശു ഉമ്മയുടെ കുടുസ്സു ഗര്‍ഭ പാത്രത്തില്‍ നിന്ന് , പൂക്കളും നിലാവും സാഗരവും നിറഞ്ഞ , വേദനയും കണ്ണീരും സന്തോഷവും ഇടകലര്‍ന്ന പുതിയൊരു ഭൂലോക ജീവിതത്തിന്നു വേണ്ടി സമയവും കാത്തിരിക്കുന്നത് പോലെ, കര്‍മ്മ ഭാണ്ടവും പേറി യഥാര്ത്ത ‍ ജീവിതത്തിന്നു വേണ്ടി ഓരോ സെക്കന്ദിലും കാതിരിക്കുന്നവരാകുക നാം.
ഓര്‍ക്കുക '
നാമും മരണവും തമ്മിലുള്ള ദൂരം ഒരു നെഞ്ചു വേദനയത്രേ.



ഇനിയും കാത്തിരിക്കുകയാണോ നന്മ ചെയ്യാന്‍ ..........
നമുക്ക് തിരക്കാണ് അല്ലേ .......
അതെ സമയം ഇല്ല ഒന്നിനും ...........
ഖബറില്‍ എത്തിയാല്‍ സമയം കിട്ടും ........
(എനിക്ക് മെയില്‍ വഴി കിട്ടിയ ഈ സന്ദേശം വായിക്കുന്നവര്‍ക്ക് ഉപകാരപ്രദമാവും എന്ന പ്രതീക്ഷയില്‍ ഇവിടെ ചേര്‍ക്കുന്നു ...!!)


Find more videos like this on നന്മയുടെ പൂക്കള്‍

Saturday, July 10, 2010


"സാരേ ജഹാ[ന്‍] സെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ "
പാടാനായി കേവലം ഒരു മാസം മാത്രം ബാക്കി .അഖിലത്തില്‍ വെച്ചേറ്റവും നല്ല രാജ്യം ആണ് നമ്മുടെ ഹിന്ദുസ്ഥാന്‍ എന്നാണു മഹാ കവി
ഇക്ബാല്‍ പാടിയത് .സ്കൂളില്‍ പഠിക്കുന്ന ആ കാലം മുതല്‍ ഇപ്പോഴും എവിടെ വെച്ചും ഏതു സമയത്തും ആ പാട്ട് കേള്‍ക്കുമ്പോള്‍ കോരി ത്തരിക്കും ഏതൊരു ഇന്ത്യക്കാരനും .
പക്ഷെ ആ പാട്ട് കേള്‍ക്കുമ്പോള്‍ കണ്ണ് നീരും വരും .ചരിത്രം ഓര്‍ക്കുമ്പോള്‍ .പലതും കാണുമ്പോള്‍ .ഗാന്ധിജിയുടെ ഗുജറാത്ത് ,ഗോധ്ര ,ബാബരി ,മ അദനി ..........................എണ്ണിയാല്‍ തീരാത്ത കദനങ്ങള്‍ .കണ്ടാല്‍ രക്തം പോലും ഉറച്ചെക്കാവുന്ന കാഴ്ചകള്‍ .
നീണ്ട 9 കൊല്ലത്തോളം ഒരു ആരോഗ്യവാനായ ,ചുറു ചുറുക്കുള്ള ,വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആയ ഒരു പച്ച മനുഷ്യന്റെ
ആരോഗ്യം ,യൌവ്വനം ,സ്വാതന്ത്ര്യം എല്ലാം തട്ടിയെടുത്തിട്ടു ഒരു വിധ നഷ്ട്ട പരിഹാരമോ ,കേവലം ഒരു മാപ്പോ പോലും പറയാതെ ചുമ്മാ അങ്ങ് ഇറക്കി വിട്ടു കൊണ്ട് മൊത്തം ഭാരതീയരെ ,ഭാരതീയ മുസല്‍മാന്‍ മാരെ കൊഞ്ഞനം കുത്തിയ കോടതിയും പോലീസും ഗവര്‍മെന്റും വീണ്ടും അങ്ങേരെ കോര്‍ത്തു വലിക്കുന്നു .
നാളെ ലോക കപ്പു ഫുട്ബോള്‍ മാമാങ്കത്തിന് തിരശ്ശീല വീഴുന്നതോടെ കേരളവും കര്‍ണാടകയും തമ്മില്‍ ഫുട്ബോള്‍ തുടങ്ങുകയാണ് .എത്ര കൊല്ലം വരെ അത് തുടരും എന്ന് പറയാന്‍ ആവില്ല .അവര്‍ തട്ടിക്കളിക്കുന്ന ബോള്‍ മ അദനി സാഹിബ് ആയതു കൊണ്ട് അവര്‍ കളിക്കും
ഇന്ജിന്ജായി അവര്‍ ഇല്ലാതാക്കും വരെ ,ആ ഗോള്‍ നേടാന്‍ അവര്‍ ഏതറ്റവും വരെ പോയേക്കും .
അരുത് അനുവദിക്കരുത് ഈ കാട്ടാളത്വം .

ജയില്‍ മോചിതനായ ശേഷം പൊന്നാനി തെരഞ്ഞെടുപ്പില്‍ രണ്ടത്താണിയെ നിര്‍ത്തിയതും പിണറായിയെ അനാവശ്യമായി ആകാശത്തോളം
ഉയര്‍ത്തി ധര്‍മ സംസ്ഥാപനത്തിന് വേണ്ടി ഉയര്‍ന്നു വന്നയാളാണ് പിണറായി എന്ന മട്ടില്‍ മ അദനി പറഞ്ഞതിനോടൊക്കെ വളരെ വളരെ
വിയോജിപ്പുണ്ടെങ്കിലും ഈ ക്രൂരതയും അനീതിയും തീരാ ദ്രോഹവും പൊറുക്കാന്‍ കഴിയില്ല .അത്രയ്ക്ക് സഹിച്ചു അദ്ദേഹം നമ്മളും .
എന്നിട്ടാണ് ഇത്തരം അനീതി പച്ചക്ക് നടക്കുന്ന നാട് സാരേ ജഹാ[ന്‍] സെ അച്ഛാ എന്ന് നാം പാടുന്നത് .സത്യത്തില്‍ കാപട്യം അല്ലെ ഇത് ?
ഈ കാപട്യ നാടകത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മളും പ്രവാസി ഇന്ത്യക്കാരും ഒക്കെ ഭാഗ വാക്കാകുകയല്ലേ ചെയ്യുന്നത് ?

-- (
കടപ്പാട് : pzabdulraheemumary@gmail.com)

Thursday, July 8, 2010

FIFA....2010..




ഓ....എല്ലാം കഴിഞ്ഞു ...!!!!!!!
ശബലാല യുടെ സ്റ്റാര്‍ട്ട്‌ ...
ലംബാടിന്റെ ഗോള്‍ ...
സുവാരസിന്റെ സേവ് ...
ഗ്യനിന്റെ പെനാല്‍റ്റി ..
കൊമാനോയുടെ ഷൂട്ട്‌ .......
ഫാബിയാനോയുടെ ഹാന്‍ഡ്‌ ഗോള്‍ ...
ടെവസിന്റെ ഓഫ്‌ ഗോള്‍ .....
മിലോ യുടെ സെല്‍ഫ് ....
ക്ലോസെ യുടെ ഹെഡ് ......
ഹോണ്ട യുടെ ഫ്രീ കിക്ക്.!
ഘാന യുടെ ഡാന്‍സ് .....
ലാമിന്റെ ഹുങ്ക് ....!
കേന്നവരോയുടെ കണ്ണീര്‍ .....!

.

Sunday, July 4, 2010

WORLD CUP-HISTORY...

ഒരു കാല്‍പന്തു മാമാങ്കം കൂടി വിട പറയുന്നു ...ഇനി ആര് ...??
അത് തീരുമാനം ആവും മുംബ് നമുക്ക് പഴയ ചരിത്രം ഒന്ന് എത്തി നോക്കാം .....