Saturday, July 10, 2010


"സാരേ ജഹാ[ന്‍] സെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ "
പാടാനായി കേവലം ഒരു മാസം മാത്രം ബാക്കി .അഖിലത്തില്‍ വെച്ചേറ്റവും നല്ല രാജ്യം ആണ് നമ്മുടെ ഹിന്ദുസ്ഥാന്‍ എന്നാണു മഹാ കവി
ഇക്ബാല്‍ പാടിയത് .സ്കൂളില്‍ പഠിക്കുന്ന ആ കാലം മുതല്‍ ഇപ്പോഴും എവിടെ വെച്ചും ഏതു സമയത്തും ആ പാട്ട് കേള്‍ക്കുമ്പോള്‍ കോരി ത്തരിക്കും ഏതൊരു ഇന്ത്യക്കാരനും .
പക്ഷെ ആ പാട്ട് കേള്‍ക്കുമ്പോള്‍ കണ്ണ് നീരും വരും .ചരിത്രം ഓര്‍ക്കുമ്പോള്‍ .പലതും കാണുമ്പോള്‍ .ഗാന്ധിജിയുടെ ഗുജറാത്ത് ,ഗോധ്ര ,ബാബരി ,മ അദനി ..........................എണ്ണിയാല്‍ തീരാത്ത കദനങ്ങള്‍ .കണ്ടാല്‍ രക്തം പോലും ഉറച്ചെക്കാവുന്ന കാഴ്ചകള്‍ .
നീണ്ട 9 കൊല്ലത്തോളം ഒരു ആരോഗ്യവാനായ ,ചുറു ചുറുക്കുള്ള ,വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആയ ഒരു പച്ച മനുഷ്യന്റെ
ആരോഗ്യം ,യൌവ്വനം ,സ്വാതന്ത്ര്യം എല്ലാം തട്ടിയെടുത്തിട്ടു ഒരു വിധ നഷ്ട്ട പരിഹാരമോ ,കേവലം ഒരു മാപ്പോ പോലും പറയാതെ ചുമ്മാ അങ്ങ് ഇറക്കി വിട്ടു കൊണ്ട് മൊത്തം ഭാരതീയരെ ,ഭാരതീയ മുസല്‍മാന്‍ മാരെ കൊഞ്ഞനം കുത്തിയ കോടതിയും പോലീസും ഗവര്‍മെന്റും വീണ്ടും അങ്ങേരെ കോര്‍ത്തു വലിക്കുന്നു .
നാളെ ലോക കപ്പു ഫുട്ബോള്‍ മാമാങ്കത്തിന് തിരശ്ശീല വീഴുന്നതോടെ കേരളവും കര്‍ണാടകയും തമ്മില്‍ ഫുട്ബോള്‍ തുടങ്ങുകയാണ് .എത്ര കൊല്ലം വരെ അത് തുടരും എന്ന് പറയാന്‍ ആവില്ല .അവര്‍ തട്ടിക്കളിക്കുന്ന ബോള്‍ മ അദനി സാഹിബ് ആയതു കൊണ്ട് അവര്‍ കളിക്കും
ഇന്ജിന്ജായി അവര്‍ ഇല്ലാതാക്കും വരെ ,ആ ഗോള്‍ നേടാന്‍ അവര്‍ ഏതറ്റവും വരെ പോയേക്കും .
അരുത് അനുവദിക്കരുത് ഈ കാട്ടാളത്വം .

ജയില്‍ മോചിതനായ ശേഷം പൊന്നാനി തെരഞ്ഞെടുപ്പില്‍ രണ്ടത്താണിയെ നിര്‍ത്തിയതും പിണറായിയെ അനാവശ്യമായി ആകാശത്തോളം
ഉയര്‍ത്തി ധര്‍മ സംസ്ഥാപനത്തിന് വേണ്ടി ഉയര്‍ന്നു വന്നയാളാണ് പിണറായി എന്ന മട്ടില്‍ മ അദനി പറഞ്ഞതിനോടൊക്കെ വളരെ വളരെ
വിയോജിപ്പുണ്ടെങ്കിലും ഈ ക്രൂരതയും അനീതിയും തീരാ ദ്രോഹവും പൊറുക്കാന്‍ കഴിയില്ല .അത്രയ്ക്ക് സഹിച്ചു അദ്ദേഹം നമ്മളും .
എന്നിട്ടാണ് ഇത്തരം അനീതി പച്ചക്ക് നടക്കുന്ന നാട് സാരേ ജഹാ[ന്‍] സെ അച്ഛാ എന്ന് നാം പാടുന്നത് .സത്യത്തില്‍ കാപട്യം അല്ലെ ഇത് ?
ഈ കാപട്യ നാടകത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മളും പ്രവാസി ഇന്ത്യക്കാരും ഒക്കെ ഭാഗ വാക്കാകുകയല്ലേ ചെയ്യുന്നത് ?

-- (
കടപ്പാട് : pzabdulraheemumary@gmail.com)

1 comment:

  1. ഒരു വ്യക്തി പണ്ട് എന്ത് പറഞ്ഞു എന്നതല്ല ഒരു പ്രത്യേക സംഭവം നടന്നാല്‍ അതില്‍ അയാളുടെ പങ്ക് എന്ത് എന്നതായിരിക്കണം കോടതികള്‍ അന്വഷിക്കേണ്ടത്. ഓരോ പൌരനും തുലല്യ നീതിയും മനുഷ്യാവകാശങ്ങളും ഉറപ്പു വരുത്തുമ്പോള്‍ മാത്രമേ ജനാതിപത്യം എന്ന പ്രക്രിയ പൂര്‍ണമാകൂ. മഅദനിയുടെ കാര്യത്തിലും അത് ബാധകമാകേണ്ടാതല്ലേ ?

    ReplyDelete