റിയാസ്......!!!!
Wednesday, September 15, 2010
റിയാസ് ...റിയാസ്.....
റിയാസ്......!!!!
Wednesday, September 8, 2010
Thursday, August 12, 2010
പ്രതിഫലദായകമായ രാത്രിനമസ്കാരം
ഉ ബാദത്തുബ്നുസ്സ്വാമിതി(റ)ല്‍നിന്ന് നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: "ആരെങ്കിലും ഉറക്കില്‍നിന്നെഴുന്നേറ്റ് അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ല, അവന്‍ ഏകനാകുന്നു, അവന് പങ്കുകാരാരുമില്ല, അവന്നാകുന്നു ആധിപത്യം, അവന്നാകുന്നു സര്‍വസ്തുതിയും. അവന്‍ എല്ലാറ്റിനും കഴിവുള്ളവനത്രെ. അല്ലാഹു പരിശുദ്ധനാകുന്നു. അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും. അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ല. അല്ലാഹുവാകുന്നു മഹാന്‍. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും യാതൊരു കഴിവും ശക്തിയുമില്ല എന്ന് പറയുകയും തുടര്‍ന്ന് എന്റെ നാഥാ എനിക്ക് പൊറുത്തുതരേണമേ എന്നു പറഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്താല്‍ അല്ലാഹു അവന്റെ പ്രാര്‍ഥന സ്വീകരിക്കും. പിന്നീടവന്‍ വുദൂ ചെയ്ത് നമസ്കരിച്ചാല്‍ അവന്റെ നമസ്കാരവും അല്ലാഹു സ്വീകരിക്കും'' (ബുഖാരി).
അല്‍പം ഉറങ്ങിയെണീറ്റ് നമസ്കരിക്കുന്ന നിശാനമസ്കാരത്തിന്റെ (തഹജ്ജുദ്) പ്രാധാന്യവും പുണ്യവും ഊന്നിപ്പറയുന്ന അനേകം ഹദീസുകളിലൊന്നാണിത്. പൂര്‍വഗാമികളുടെ ചര്യകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു രാത്രിനമസ്കാരം. പ്രവാചകന്‍(സ) മരണം വരെ തുടര്‍ന്ന ചര്യയും. റസൂല്‍(സ) തന്റെ അവസാനനാളുകളില്‍ കാലില്‍ നീരുവന്ന് വീര്‍ക്കുവോളം ദീര്‍ഘമായി ഖിയാമുല്ലൈല്‍ നിര്‍വഹിച്ചിരുന്നു. 'വരാനിരിക്കുന്ന പാപങ്ങളുള്‍പ്പെടെ പൊറുക്കപ്പെട്ട താങ്കളെന്തിന് ഇത്ര കഷ്ടപ്പെടുന്നു' എന്നാരാഞ്ഞ അനുചരന്മാര്‍ക്ക് അവിടുന്ന് നല്‍കിയ മറുപടി ഇതായിരുന്നു: 'ഞാനൊരു നന്ദിയുള്ള അടിമയാവേണ്ടതില്ലേ?'
അല്ലാഹുവിനോടുള്ള ഹൃദയാനുരാഗവും അടുപ്പവുമാണ് വിശ്വാസിയെ ഉറക്കംവിട്ടുണര്‍ന്ന് നമസ്കാരത്തിലും ഖുര്‍ആന്‍പാരായണത്തിലും പ്രാര്‍ഥനയിലും മുഴുകാന്‍ പ്രേരിതനാക്കുന്നത്. വലിയ ത്യാഗം ആവശ്യപ്പെടുന്ന കര്‍മമാണ് രാത്രിനമസ്കാരം. തണുപ്പുള്ള രാത്രിയില്‍ സുഖനിദ്ര വെടിഞ്ഞ് തണുത്തുറഞ്ഞ വെള്ളം കൊണ്ട് വുദൂ ചെയ്ത് നമസ്കരിക്കുന്ന വിശ്വാസി അല്ലാഹുവിന്റെ പ്രീതിക്കായി എന്തും സമര്‍പ്പിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് പ്രഖ്യാപിക്കുകയാണല്ലോ ചെയ്യുന്നത്. നല്ല ഈമാനും ദൈവബോധവുമുള്ളവര്‍ക്കേ അത് സാധ്യമാകൂ. അര്‍ധരാത്രിക്കുശേഷമുള്ള നമസ്കാരത്തേക്കാള്‍ പ്രയാസകരമായ മറ്റൊരു കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ഹസന്‍ ബസ്വരി (റ) പറഞ്ഞത് അതിനാലാണ്.
നിശാസമയത്തെ പ്രാര്‍ഥനയും നമസ്കാരവും അല്ലാഹു സ്വീകരിക്കുമെന്ന കാര്യമാണ് ഉദ്ധൃതഹദീസില്‍ പ്രവാചകന്‍(സ) ഊന്നിപ്പറയുന്നത്. മറ്റൊരു സന്ദര്‍ഭത്തില്‍ അവിടുന്ന് പറഞ്ഞു: "രാത്രിയില്‍ ഒരു സമയമുണ്ട്. ആ സമയത്ത് ഒരടിമ അല്ലാഹുവിനോടു ചോദിക്കുന്ന ഏതു നന്മയും അല്ലാഹു അവന് നല്‍കും. എല്ലാ രാത്രിയിലും ആ സമയമുണ്ട്'' (മുസ്ലിം). അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവുമാണ് വിശ്വാസിയുടെ ഏറ്റവും വലിയ ലക്ഷ്യവും ആഗ്രഹവും. അത് കരഗതമാക്കാനുള്ള അസുലഭാവസരമാണ് അര്‍ധരാത്രിയിലെ ദൈവസ്മരണ വഴി അവര്‍ക്ക് ലഭിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വവും പരിശുദ്ധിയും കഴിവും മഹത്വവുമെല്ലാമാണ്, രാത്രിവേളയിലെ സ്വീകരിക്കപ്പെടുന്ന പ്രാര്‍ഥനയില്‍ പ്രവാചകന്‍(സ) ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എപ്പോള്‍ ഉരുവിട്ടാലും വലിയപ്രതിഫലം റസൂല്‍ വാഗ്ദാനം ചെയ്ത ദിക്റുകളാണ് ലാ ഇലാഹ ഇല്ലല്ലാഹ്, സുബ്ഹാനല്ലാഹ്, അല്ലാഹു അക്ബര്‍ എന്നിവ. ഏകാന്തതയില്‍ അല്ലാഹുവുമായി സന്ധിക്കാന്‍ വിശ്വാസി തെരഞ്ഞെടുക്കുന്ന അനര്‍ഘവേളയില്‍ ആ ദിക്റുകള്‍ ഉരുവിടുന്നത് ഏറെ അര്‍ഥഗര്‍ഭവും പ്രതിഫലദായകവുമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. 'അല്ലാഹുവേ, നീ എനിക്ക് പൊറുത്തുതരേണമേ' എന്ന പാപമോചനപ്രാര്‍ഥനയാണ് മറ്റൊന്ന്. ഉറക്കമെണീറ്റ് അപ്രകാരം പ്രാര്‍ഥിച്ചാല്‍ അത് സ്വീകരിക്കപ്പെടുമെന്നാണ് റസൂല്‍(സ) സന്തോഷവാര്‍ത്ത അരുളിയിരിക്കുന്നത്.
രാത്രിനമസ്കാരക്കാര്‍ നിശാസമയലബ്ധിയില്‍ വലിയ ആനന്ദവും ആഹ്ളാദവുമാണനുഭവിക്കുന്നത്. രാത്രിയില്ലെങ്കില്‍ ഈ ലോകത്തെ ജീവിതം തന്നെ ഇഷ്ടപ്പെടാത്തവരായിരുന്നു മഹാന്മാര്‍. മനസ്സും കര്‍മവും ഒന്നായിച്ചേരുന്ന സന്ദര്‍ഭമാണത്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നാല്‍ പിന്നെ അത്യാവശ്യകാര്യങ്ങള്‍ക്കേ മനുഷ്യന്‍ എഴുന്നേല്‍ക്കാറുള്ളൂ. കാരണം വെറുതെ ഉറക്കം കളയുന്നത് വെറുക്കുന്നവരാണ് മനുഷ്യര്‍. എന്നാല്‍, ഏറ്റവും അമൂല്യമായ ആ സമയത്ത് നമസ്കാരത്തിന് എഴുന്നേല്‍ക്കുന്നവര്‍ അതേറ്റവും വലിയ ഒരാവശ്യമായി മനസ്സിലാക്കുന്നതുകൊണ്ടാണല്ലോ അപ്രകാരം ചെയ്യുന്നത്. മനസ്സും കര്‍മവും ഒന്നായിച്ചേര്‍ന്ന പ്രസ്തുത സമയത്തെ തേട്ടങ്ങള്‍ ചൈതന്യവത്തായിത്തീരുന്നത് അതിനാലാണ്. ആ ത്യാഗമാകട്ടെ അല്ലാഹു ഏറെ വിലമതിക്കുകയും ചെയ്യുന്നു. പ്രവാചകന്‍(സ) അരുളി: "ആരെങ്കിലും രാത്രിയില്‍ ഉണരുകയും സ്വന്തം ഭാര്യയെ വിളിച്ചുണര്‍ത്തുകയും ഇരുവരും രണ്ടു റക്അത്ത് നമസ്കരിക്കുകയുമാണെങ്കില്‍ അല്ലാഹുവിനെ ധാരാളം സ്മരിക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു അവരുടെ പേരുകളും എഴുതിച്ചേര്‍ക്കും'' (അബൂദാവൂദ്)
from---
http://www.jihkerala.org/indexmal.html
Tuesday, August 10, 2010
Wednesday, August 4, 2010
ലീഗ് ശ്രമം പാഴ്‌വേല ......!!!!!!!
ബഹിഷ്‌കരണാഹ്വാനം: ലീഗ് ശ്രമം പാഴ്‌വേല -ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: തീവ്രവാദ സംഘടനകളോടൊപ്പം ചേര്‍ത്ത് പറഞ്ഞ്, ജമാഅത്തെ ഇസ്‌ലാമിയെ ബഹിഷ്‌കരിക്കാനാഹ്വാനം ചെയ്ത മുസ്‌ലിംലീഗിന്റെ കോട്ടക്കല്‍ പ്രസ്താവന രാഷ്ട്രീയപ്രേരിതവും സ്വന്തം വെപ്രാളങ്ങളെ മറച്ചുപിടിക്കാനുള്ള പാഴ്‌വേലയുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ വിലയിരുത്തി. സമീപനാളുകളില്‍ കേരളത്തില്‍ ചര്‍ച്ചാവിഷയമായ തീവ്രവാദത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തെ തുടര്‍ന്നാണ് വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളടങ്ങിയ പ്രസ്താവന പുറപ്പെടുവിച്ചത്. നേരത്തെ മുസ്‌ലിംലീഗിന്റെ ചിറകിനടിയിലുള്ള ചില മതസംഘടനകളൊഴിച്ച് യോഗത്തില്‍ പങ്കെടുത്ത മറ്റു സംഘടനകളും നേതാക്കളും പ്രസ്തുത പ്രസ്താവനയോട് യോജിപ്പുള്ളവരല്ല. അക്കാരണത്താല്‍ ലീഗിന്റെ പ്രസ്താവനയില്‍ പുതുമയൊന്നുമില്ലെന്നും താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനപ്പുറം കാണാന്‍ കഴിയാത്ത അവരുടെ നിലപാട് സഹതാപാര്‍ഹമാണെന്നും ശൂറ അഭിപ്രായപ്പെട്ടു.
ഹിന്ദുത്വ പ്രീണനം ഏറ്റെടുത്തുകഴിഞ്ഞ സി.പി.എം താല്‍പര്യങ്ങളെ സഹായിക്കുന്ന നിലപാടാണ് മുസ്‌ലിംലീഗ് സ്വീകരിച്ചിരിക്കുന്നത്. എല്‍.ഡി.എഫില്‍ അവശേഷിച്ചിരുന്ന മുസ്‌ലിംസാന്നിധ്യവും കൂടി പിണങ്ങിപ്പിരിഞ്ഞിരിക്കെ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീതിപ്പെടുത്താനും സവര്‍ണ ഫാഷിസ്റ്റുകളുടെ അജണ്ട ഏറ്റെടുക്കാനുമാണ് സി.പി.എം തീരുമാനിച്ചത്. എന്നാല്‍, മൂക്കിനപ്പുറം കാണാന്‍ കഴിയാതെ പ്രസ്താവന നടത്തിയ ലീഗ് നേതൃത്വം ആരുടെ താല്‍പര്യ സംരക്ഷകരാണെന്ന് സ്വയം പരിശോധിക്കണമെന്ന് ശൂറ ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമിയുടെ അവര്‍ഗീയതയും വിശാലമാനവികതയും നിര്‍ണായക സന്ദര്‍ഭങ്ങളിലൊക്കെ ജനങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. രാഷ്ട്രപിതാവ് മഹാത്മജി മുതല്‍ നിരവധി മഹാരഥന്മാര്‍ ഈ സത്യത്തിന് നേര്‍സാക്ഷികളുമാണ്. ഈ യാഥാര്‍ഥ്യത്തെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് മിതമായി പറഞ്ഞാല്‍ വിഡ്ഢിത്തമാണ്. അധ്യാപകന്റെ കൈവെട്ടിയവരും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തംചോര നല്‍കിയവരും ഒരുപോലെയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഒറ്റ കേരളീയനുമാവില്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും ലീഗ് നേതൃത്വം കാണിക്കണമായിരുന്നു. ജനപക്ഷ രാഷ്ട്രീയത്തെ പിന്തുണക്കുന്നതും ജനകീയ വികസന കൂട്ടായ്മകളെ പ്രോല്‍സാഹിപ്പിക്കുന്നതും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഖ്യാപിത നയമാണ്. ഈ നിലപാടില്‍നിന്ന് പ്രസ്ഥാനത്തെ പിന്തിരിപ്പിക്കാന്‍ ഏതുതരം പ്രകോപനങ്ങള്‍ക്കുമാവില്ലെന്ന് സംസ്ഥാന ശൂറ അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. അമീര്‍ ടി. ആരിഫലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
Monday, August 2, 2010
തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായം -സി. ദാവൂദ്
Sunday, July 25, 2010
മുഖ്യമന്ത്രിയുടെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നത്: ടി.ആരിഫലി
കോഴിക്കോട്: കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും അതിനെ തടഞ്ഞുനിര്‍ത്തുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിലോമപരവും അദ്ദേഹത്തിന്റെ പദവിക്ക്
നിരക്കാത്തതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി. കോഴിക്കോട്
വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ കാലങ്ങളായി ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന മുദ്രാവാക്യമാണ്
മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവുമായ വി.എസ്
അച്യൂതാനന്ദന്‍ ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്ത് വംശഹത്യക്ക് മുമ്പ്
നരേന്ദ്രമോഡിയും സംഘപരിവാറും സമാനമായ പ്രചാരണങ്ങളാണ് ഗുജറാത്തില്‍ നടത്തിയിരുന്നത്.
സമൂഹത്തില്‍ മതപരമായ വേര്‍തിരിവും മതവിദ്വേഷവും വളര്‍ത്തുന്ന തരത്തിലാണ്
മുഖ്യമന്ത്രി സംസാരിച്ചിരിക്കുന്നത്. തീവ്രവാദത്തിനെതിരെ സമുദായത്തിനകത്ത്
നടക്കുന്ന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ഇത് ഉതകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പൊതുസമൂഹത്തെ അവിശ്വസിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. സി.പി.എം ഇറക്കുന്ന ഹിന്ദുത്വ കാര്‍ഡ് കളിയുടെ ഭാഗമാണ് ഈ
പ്രസ്താവന. അടുത്ത കാലത്തായി സി.പി.എം സ്വീകരിച്ച മൃദുഹിന്ദുത്വ രാഷ്ട്രീയ ലൈന്‍
കൂടുതല്‍ തീവ്രമായ രീതിയിലേക്ക് അവര്‍ കൊണ്ടു പോകുന്നതിന്റെ ഭാഗമാണിത്.
സമൂഹത്തെ മതപരമായി വിഭജിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സി.പി.എമ്മിന്റെ അടവുകള്‍ സംസ്ഥാനത്തിന് ദുരന്തങ്ങള്‍ മാത്രമേ സമ്മാനിക്കുകയുള്ളു. സി.പി.എം പോലുള്ള
പ്രസ്ഥാനം വര്‍ഗീയ സ്വഭാവത്തിലുള്ള പ്രചാരണം ഏറ്റെടുക്കുമ്പോള്‍ അങ്ങേയറ്റത്തെ
ജാഗ്രതയോടെ കാര്യത്തെ സമീപി്ക്കാന്‍ പൊതുസമൂഹം ബാധ്യസ്ഥമാണ്. വര്‍ഗീയ
ധ്രുവീകരണത്തിനുള്ള എല്ലാ ശ്രമങ്ങളേയും ഒറ്റക്കെട്ടായി ചെറുത്തു
തോല്‍പ്പിക്കേണ്ടതുണ്ടെന്നും ടി.ആരിഫലി പറഞ്ഞു.
Thursday, July 22, 2010
"അയ്യപ്പന്‍റെ ആമ്മ നെയ്യപ്പം ചുട്ടു "
ഇന്ന് സമൂഹത്തില്‍ എന്ത് വിപത്തുകള്‍ ഉണ്ടായാലും അതിനെ ആഘോഷ മാക്കുന്ന ചാനലുകാര്‍ ...
അന്ന് ഉണ്ടായിരുന്നെങ്കില്‍ ....!!!
"അയ്യപ്പന്‍റെ ആമ്മ നെയ്യപ്പം ചുട്ടു "
Thursday, July 15, 2010
From Email.....
Find more videos like this on നന്മയുടെ പൂക്കള്‍
Saturday, July 10, 2010
Thursday, July 8, 2010
FIFA....2010..
Tuesday, July 6, 2010
Sunday, July 4, 2010
WORLD CUP-HISTORY...
Tuesday, June 29, 2010
എസ്.ഐ.ഒ കാമ്പസ് കാരവന് നേരെ എസ്.എഫ്.ഐ ആക്രമണം
തൃശൂര്‍: എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.എം. സ്വാലിഹ് നയിക്കുന്ന 'കേരള കാമ്പസ് കാരവന്' നേരെ എസ്.എഫ്.ഐ ആക്രമണം. മര്‍ദനത്തിലും കല്ലേറിലും സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പി.എം. സ്വാലിഹ്, കാമ്പസ് കാരവന്‍ അംഗങ്ങളായ ഷഫീഖ് കൊടിഞ്ഞി, ശാഹിദ് അഹമ്മദ് എടപ്പാള്‍, യു. റാഷിദ് വടകര, ജില്ലാ സമിതിയംഗങ്ങളായ അഫ്‌സല്‍ മതിലകം, ഇ.എം.അംജദ് അലി പെരുമ്പിലാവ്, അംഹര്‍ ചെന്ത്രാപ്പിന്നി, അനീസ് ഓവുങ്ങല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച 12.30ഓടെ തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലാണ് സംഭവം. കാമ്പസില്‍ പ്രകടനമായി പ്രവര്‍ത്തകര്‍ എത്തിയ ശേഷം എസ്.ഐ.ഒ സെക്രട്ടറി കെ. സാദിഖ് സംസാരിച്ചു കൊണ്ടിരിക്കെയാണ് മുദ്രാവാക്യം വിളിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. കാമ്പസിന്റെ പല ഭാഗത്തുനിന്നും കല്ലെറിയുകയും സംസ്ഥാന പ്രസിഡന്റ് സ്വാലിഹിനെ ചവിട്ടിവീഴ്ത്തുകയുമായിരുന്നു. മറ്റ് പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു.
ചെങ്കോട്ടയായ എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ ഭരണമാണെന്നും മറ്റൊരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ആക്രോശിച്ചായിരുന്നു ആക്രമണം. പരിപാടി നടത്തുന്നതിന് കോളജ് പ്രിന്‍സിപ്പലിന്റെ അനുമതിയുണ്ടെന്ന് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടും എസ്.എഫ്.ഐ സംഘം ആക്രമിക്കുകയായിരുന്നു. സംഘര്‍ഷമുണ്ടെന്നറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് പെണ്‍കുട്ടികളടക്കമുള്ള പ്രവര്‍ത്തകരെ യാണ് ആക്രമിച്ചത്. എസ്.എഫ്.ഐ ആക്രമണത്തില്‍ പൊലീസ് ഉചിതമായി നടപടിയെടുത്തില്ലെന്ന് ആരോപിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പിന്നീട് റോഡില്‍ കുത്തിയിരുന്നു. ഇവരെ പൊലീസ് നീക്കം ചെയ്തു. സ്ഥലത്തെത്തിയ എ.എസ്.പി നിശാന്തിനി, ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ഗതാഗത തടസ്സമുണ്ടാക്കിയതിന് 14 എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കെതിരെ വിയ്യൂര്‍ പൊലീസ് കേസെടുത്തു.
ഒരുഎസ്.ഐ.ഒ പ്രവര്‍ത്തകന്റെ പിതാവായ മനക്കൊടിയിലെ എ.എം.എ. മജീദിനെ പൊലീസ് മര്‍ദിച്ചു. എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കുനേരെ എസ്.എഫ്.ഐകാര്‍ കല്ലെറിഞ്ഞത് താന്‍ കണ്ടെന്ന് അദ്ദേഹം പറഞ്ഞതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എസ്.എഫ്.ഐ ആക്രമണത്തിനെതിരെ ബുധനാഴ്ച സംസ്ഥാന തലത്തില്‍ കാമ്പസുകളില്‍ പ്രതിഷേധ ദിനം ആചരിക്കുമെന്ന് എസ്.ഐ.ഒ സെക്രട്ടറിമാരായ ശിഹാബ് പൂക്കോട്ടൂര്‍ ,കെ. സാദിഖ്, യു. ഷൈജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.